കോവിഡ് വ്യാപനം: സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്, എഴുത്തുപരീക്ഷ റദ്ദാക്കി

By Sooraj Surendran.17 04 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് ഗ്രേഡ് 2 തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തു പരീക്ഷ റദ്ദാക്കി.

 

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

OTHER SECTIONS