അശരണരുടെ അഭയസ്ഥാനം; രജതജൂബിലി നിറവില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ

By Web Desk.17 06 2021

imran-azhar

 


തിരുവനന്തപുരം: അശരണരുടെ അഭയസ്ഥാനമായ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ രജത ജൂബിലിയുടെ നിറവില്‍. 1996 ജൂണ്‍ 17 ലാണ് സ്ഥാപനത്തിന്റെ തുടക്കം. ശാസ്തമംഗലത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാറിന്റെ വീട് രജിസ്റ്റേര്‍ഡ് ഓഫീസാക്കി ആരംഭിച്ച സ്ഥാപനം കേരളത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന പ്രസ്ഥാനമായും പതിനായിരക്കണക്കിന് ആളുകള്‍ക്ക് അഭയസ്ഥാനമായും വളര്‍ന്നു.

 

1200 രൂപ പ്രതിമാസ വാടകയുള്ള കെട്ടിടത്തില്‍, കവടിയാറില്‍ അഞ്ച് അനാഥ കുട്ടികളെ സംരക്ഷിച്ച് ആരംഭിച്ച ട്രസ്റ്റിന് കീഴില്‍ ഇന്ന് 117 പദ്ധതികളും 200 പ്രോജക്ടുകളുമുണ്ട്. 246 ജീവനക്കാറും ആയിരത്തിലധികം അന്തേവാസികളും നിലവിലുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

 

തോന്നയ്ക്കലില്‍ 25 ഏക്കറില്‍ നൂറു കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ ആസ്ഥാന ക്യാമ്പസാണ് സായി ട്രസ്റ്റിന്റെ കേന്ദ്രം. പരമ്പരാഗത വസ്തുക്കളുടെ നിര്‍മ്മാണ രീതി മുതല്‍ ഐ.എ.എസ് പരീക്ഷാ പരിശീലനം വരെ 63 പദ്ധതികളാണ് സായിഗ്രാമത്തിലുള്ളത്. ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോനാണ് ഫൗണ്ടര്‍ ചെയര്‍മാന്‍.

 

ശ്രീ സത്യസായി ആര്‍ട്ട്‌സ് & സയന്‍സ് എയ്ഡഡ് കോളേജ്, നവജീവനം സൗജന്യ ഡയാലിസിസ് പദ്ധതി എന്നിവ പിന്നിട്ട വഴികളിലെ നേട്ടങ്ങളാണ്. രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്ത നവജീവനം പദ്ധതിയില്‍ അഞ്ച് ലക്ഷം ഡയാലിസിസുകളാണ് പൂര്‍ണ്ണമായും സൗജന്യമായി ചെയ്തത്. ഇതു വരെ നൂറ് കോടി രൂപയാണ് ട്രസ്റ്റ് ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ചത്.

 

267 വീടുകള്‍ നല്‍കിയ സായിപ്രസാദം, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 8 കോടി രൂപ മുടക്കിയ സത്യസായി ഗ്രാമം, സോളാര്‍ ടൗണ്‍ഷിപ്പ് എന്നിവയും സേവനവഴിയിലെ നേട്ടങ്ങളാണ്.

 

എത്തുന്നവര്‍ക്കെല്ലാം എപ്പോഴും ഭക്ഷണം നല്‍കുന്ന സായിഗ്രാമത്തിലെ നാരായണാലയത്തില്‍ നാല് കോടിയിലധികം പേര്‍ക്ക് അന്നദാനം നല്‍കി.

 

 

 

OTHER SECTIONS