'എസ്.എസ്. ലാൽ ജയിച്ച്, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രി'

By അനിൽ പയ്യമ്പള്ളി.20 03 2021

imran-azhar

തിരുവനന്തപുരം:  കോൺഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത് ലോകപ്രശസ്തനായ ആരോഗ്യവിദഗ്ധൻ എസ്.എസ്. ലാലിനെയാണെന്നും അദ്ദേഹം ജയിച്ച്, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

 

സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്.എസ്. ലാലിനെ അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവന നടത്തിയത്.

 

നൂറോളം രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ എസ്.എസ്. ലാലിനെ കഴക്കൂട്ടത്തിനു ലഭിക്കുന്നത് വലിയൊരു മുതൽക്കൂട്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

 

 

OTHER SECTIONS