By Lekshmi.06 06 2023
വയോധികനെ മര്‍ദിച്ചു കൊലപ്പെടുത്തിയ വളര്‍ത്തുമകന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശിയായ ബിനോയിയാണ് അറസ്റ്റിലായത്. ആനകുത്തിയില്‍ വീട്ടില്‍ ഭാസ്‌കരന്‍ (80) ആണ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ അവശനായി കിടന്നിരുന്ന ഭാസ്‌കരനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹം മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഭാസ്‌കരന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
മദ്യലഹരിയിലെത്തിയ ബിനോയി വെള്ളിയാഴ്ച രാത്രിയോടെയാണ് ഭാസ്‌കരനെ മര്‍ദിച്ചത്. കട്ടിലില്‍നിന്നു വീണ് ഭാസ്‌കരന് പരിക്കേറ്റെന്നാണ് ആദ്യം ബിനോയി പറഞ്ഞത്. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.