കണ്ണൂരില്‍ തെരുവുനായ ആക്രമണം: 8 പേര്‍ക്ക് പരിക്ക്; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

By Shyma Mohan.08 09 2022

imran-azhar

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ അടക്കം പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. വീട്ടുമുറ്റത്ത് നിന്നിരുന്ന യശോദ എന്ന വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ്ക്കള്‍ കടിച്ചെടുത്തു.

 

വളര്‍ത്തുമൃഗങ്ങളെ അടക്കം ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. തെരുവുനായ്ക്കളുടെ ആക്രമണം വര്‍ദ്ധിക്കുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുകയാണ്.


കാട്ടാക്കടയില്‍ ഇന്നലെ തെരുവുനായ കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെ കടിച്ചിരുന്നു. ഇടുക്കി ഉപ്പുതറ, രാജാക്കാട് പഞ്ചായത്തുകളില്‍ ആറ് പേര്‍ക്ക് കടിയേറ്റു. കോട്ടയം, ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂക്കവലയില്‍ ആറുപേരെ കടിച്ചു.

OTHER SECTIONS