ആലപ്പുഴയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

By Shyma Mohan.14 01 2023

imran-azhar

 


ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടില്‍ സിയാദിന്റെ മകള്‍ ഷഫ്‌ന(15) ആണ് മരിച്ചത്.

 

സ്വകാര്യ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ പെണ്‍കുട്ടി മരണപ്പെട്ടതായി പോലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കോമളപുരത്ത് ട്യൂഷന് എത്തിയതായിരുന്നു ഷഫ്‌ന.

OTHER SECTIONS