എംബിബിഎസ് ക്ലാസില്‍ വിദ്യാര്‍ത്ഥിനി എത്തിയത് അഡ്മിഷന്‍ കാര്‍ഡ് പരിശോധിക്കാത്തതിനാലെന്ന് പ്രിന്‍സിപ്പല്‍

By parvathyanoop.09 12 2022

imran-azhar

 


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ക്ലാസില്‍ കയറിയ വിഷയത്തില്‍ പ്രതികരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. അഡ്മിറ്റ് കാര്‍ഡ് വെച്ച് മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

 

രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോള്‍ എല്ലാ കുട്ടികളും വന്നില്ല.പല കുട്ടികളും കൂട്ടമായി എത്തുകയായിരുന്നു.താമസിക്കാതിരിക്കാന്‍ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റി.

 

ആ സമയത്ത് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജര്‍ രജിസ്റ്ററില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേര് വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്നത്. നാല് ദിവസം അധികൃതര്‍ അറിയാതെയായിരുന്നു ഇത്.

 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കയറിപ്പറ്റിയത്.

 

 

OTHER SECTIONS