By Web Desk.19 09 2023
കണ്ണൂര്‍: മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കി കേരളം. മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം കണ്ണൂരില്‍ എത്തി.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ ആദ്യ സംഘത്തെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂര്‍ വിദ്യാര്‍ഥി സംഘം കണ്ടിരുന്നു. തുടര്‍ന്നാണ് ഈ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുങ്ങിയത്.
ആറംഗ സംഘമാണ് ഇപ്പോള്‍ കേരളത്തിലെത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ മറ്റുള്ളവരും കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലേക്ക് തുടര്‍പഠനത്തിനായി എത്തും.
'ആവശ്യമുള്ളപ്പോള്‍ കാണും; എല്ലാ ദിവസവും മാധ്യമങ്ങളെ കണ്ടിരുന്നില്ലല്ലോ?'
തിരുവനന്തപുരം: ശബ്ദത്തിന് ചില പ്രശ്നങ്ങള്‍ വന്നതാണ് ഏഴു മാസം മാധ്യമങ്ങളെ കാണാത്തതിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിച്ചത്.
വാര്‍ത്താ സമ്മേളനത്തിന് ഗ്യാപ് വന്നതില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച മുഖ്യമന്ത്രി, എല്ലാദിവസവും മാധ്യമങ്ങളെ കാണാറില്ലായിരുന്നു എന്നും പറഞ്ഞു. ആവശ്യം ഉള്ളപ്പോള്‍ മാധ്യമങ്ങളെ കാണാറുണ്ട്. അതിനിയും കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബ്ദത്തിന് ചില പ്രശ്നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്നമായി. തനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ലെന്നും വാര്‍ത്താ സമ്മേളനം നടത്താത്തതില്‍ ഒരു അസ്വഭാവികതയുമില്ലന്നെും മുഖ്യമന്ത്രി പറഞ്ഞു.
'ആ പിവി ഞാനല്ല, എന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാവാനും സാധ്യതയില്ല'
തിരുവനന്തപുരം: കരിമണല്‍ വ്യവസാന കമ്പനി സിഎംആര്‍എലിന്റെ ഫണ്ട് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡയറിയിലെ പി വി താനല്ലെന്നും തന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായുള്ള രേഖ പുറത്തുവന്നിരുന്നു. ഇതിലെ പി വി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വ്യാഖ്യാനങ്ങളും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
എന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മറ്റു കാര്യങ്ങളും നിയമസഭയ്ക്കകത്ത് പറയേണ്ട കാര്യങ്ങളും ഞാന്‍ പറഞ്ഞു കഴിഞ്ഞു. എത്ര പിവിമാരുണ്ട് ഈ നാട്ടില്‍. അത് ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ഊഹിച്ചതിന് ഞാന്‍ എന്തു പറയാനാണ്-മുഖ്യമന്ത്രി പറഞ്ഞു.