വിദ്യാര്‍ത്ഥിനിയുടെ മരണം; അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം

By Lekshmi.06 06 2023

imran-azhar

 

കോട്ടയം: കോട്ടയം അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ കോളേജില്‍ പൂട്ടിയിട്ടുവെന്നും ഇന്‌റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

 

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആരോപണ വിധേയരായ അധ്യാപകരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധമാരംഭിച്ചത്.

 

 

OTHER SECTIONS