പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹര്‍ജി തള്ളി സുപ്രീം കോടതി

By Greeshma Rakesh.26 05 2023

imran-azhar

 

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 

തുടര്‍ന്ന് ഹര്‍ജിക്കാരനോട് വാദിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വാദം ആരംഭിച്ചപ്പോള്‍ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. പിന്നാലെ ഹര്‍ജി പിന്‍വലിക്കാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇതോടെയാണ് ഹര്‍ജി തള്ളിയത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

 

തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച്ച സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വാദം കേട്ടത്.

 

 

OTHER SECTIONS