പ്രതികളെ അത്യാവശ്യ ഘട്ടങ്ങളില്ലാതെ അറസ്റ്റ് ചെയ്യരുത്; നടപടി ജയിലുകളിലെ തിരക്കൊഴിവാക്കാൻ

By sisira.08 05 2021

imran-azhar

 

 

ന്യൂഡല്‍ഹി: ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്.

 

ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം.

 

അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും ജയില്‍ അധികൃതരോട് സുപ്രീം കോടതി പറഞ്ഞു.

 

കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

ഇതനുസരിച്ച്‌ തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.

 

OTHER SECTIONS