മണിപ്പൂര്‍: ഭരണത്തിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

By Web Desk.25 09 2023

imran-azhar

 

 


ന്യൂഡല്‍ഹി: മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയത് അനുവദിക്കാനുള്ള നടപടി ഉറപ്പാക്കണമെന്നും മണിപ്പൂരിന്റെ ഭരണം നോക്കേണ്ടത് ഞങ്ങളല്ലെന്നും സുപ്രീം കോടതി. മണിപ്പൂരിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കുന്നില്ലെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിലപാട് വ്യക്തമാക്കിയത്.

 

എല്ലാ ആഴ്ച്ചയും മണിപ്പൂര്‍ സംബന്ധിച്ച കേസ് കേള്‍ക്കില്ല. നാലാഴ്ച്ച കൂടുമ്പോള്‍ ഞങ്ങള്‍ അത് കേള്‍ക്കും. മണിപ്പൂരിലെ ഹൈക്കോടതി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

സംസ്ഥാന ഭരണത്തിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാന്‍ സുപ്രീം കോടതി ലക്ഷ്യമിടുന്നില്ല. കോടതി വ്യക്തമാക്കി. എല്ലാ മത വിഭാഗങ്ങളില്‍ നിന്നും അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് സംബന്ധിച്ച് ഒരു പ്രസ്താവന തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് കോടതി നിര്‍ദ്ദേശിച്ചു.

 

 

OTHER SECTIONS