കൊവിഡ് നഷ്ടപരിഹാരം: ദുരന്ത നിവാരണ നിയമപ്രകാരം തീരുമാനം വേണം; സാധ്യത കേന്ദ്രം പരിശോധിക്കണം- സുപ്രീംകോടതി

By sisira.21 06 2021

imran-azhar

 

 

 

ദില്ലി: കൊവിഡ് ബാധിച്ചവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നകാര്യത്തിൽ ദേശീയ തലത്തിൽ ഏകീകൃത സംവിധാനം ഉണ്ടാകേണ്ടതാണെന്ന് സുപ്രീംകോടതി.

 

ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള തീരുമാനം ഉണ്ടാകേണ്ടതാണെന്നും ഇതിന്‍റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

കൊവിഡ് മൂലമാണ് മരിച്ചതെന്ന് മരണ സര്‍ട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നതിന് കൃത്യമായ നിര്‍ദ്ദേശം നൽകണം.

 

മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു.

 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ ഇത്തരം പരാമര്‍ശങ്ങൾ.

 

മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസലാണ് പൊതുതാൽപര്യഹർജി നൽകിയത്.

 

ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം. നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

OTHER SECTIONS