By Web Desk.21 09 2023
ന്യൂഡല്‍ഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് വിവരം എക്‌സ് പ്ലാറ്റ്‌ഫോമില്‍പങ്കുവച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനും സുരേഷ് ഗോപിയാണ്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
നാഗചൈതന്യ ചിത്രം, നായിക സായി പല്ലവി, പ്രധാന അപ്‌ഡേഷന്‍
നാഗചൈതന്യയുടെ നായികയായി സായി പല്ലവി. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് താരങ്ങള്‍ ഒരുമിക്കുന്നത്.
എന്‍സി23 ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രവുമാണ് ഇത്.
മികച്ച അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി മാത്രം വലിയൊരു തുക നിര്‍മാതാക്കള്‍ ചിലവാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പി ആര്‍ ഒ ശബരി
സായി പല്ലവിയെ കെട്ടിച്ചുവിട്ട സോഷ്യല്‍ മീഡിയ ഏട്ടന്‍മാര്‍! പ്രചരിക്കുന്ന ഫോട്ടോയ്ക്കു പിന്നില്‍
പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ താരമായി വളര്‍ന്ന നടിയാണ് സായി പല്ലവി. പ്രേമത്തിനു ശേഷം ദുല്‍ഖര്‍ ചിത്രം കലിയിലും ഫഹദ് ഫാസില്‍ നായകനായ അതിരനിലും താരം മലയാളത്തില്‍ നായികയായി. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് സായി പല്ലവി.
താരം വിവാഹിതയായെന്ന വാര്‍ത്തയാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. വിവാഹ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍, സായി പല്ലവിയും തമിഴ് സംവിധായകന്‍ രാജ് കുമാര്‍ പെരിയസ്വാമിയും വിവാഹിതരായെന്നാണ് വാര്‍ത്ത. ഇരുവരും പൂമാലയിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്.
എന്നാല്‍, ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്നുള്ള ഫോട്ടോയാണ് ക്രോപ്പ് ചെയ്ത്, വിവാഹ ഫോട്ടോയായി പ്രചരിപ്പിച്ചത്. രാജ്കുമാര്‍ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജയുടെ ഭാഗമായാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പൂമാല അണിഞ്ഞത്.
സായി പല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാജ്കുമാര്‍ പെരിയസ്വാമിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തില്‍ രാജ്കുമാര്‍ ക്ലാപ് ബോര്‍ഡ് പിടിച്ചിട്ടുണ്ട്. ഈ ഭാഗം ക്രോപ്പ് ചെയ്ത ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധായകന്‍, തിരക്കഥ തല്ലുമാലയുടെ എഡിറ്റര്‍, നിര്‍മാണം ആഷിഖ് ഉസ്മാന്‍
നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധായകനാകുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചെറിയ കാലയളവിനുള്ളില്‍ നിര്‍മ്മാണ രംഗത്ത് സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 17 ാമത്തെ ചിത്രമാണിത്.
തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഓസ്റ്റിന്‍ ഡാന്‍ തോമസ്. സൂപ്പര്‍ ഹിറ്റ് ചിത്രം തല്ലുമാലയുടെ എഡിറ്റര്‍ നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ കഥയും തിരകഥയും സംഭാഷണവും.
ജിംഷി ഖാലിദ് കാമറ കൈകാര്യം ചെയ്യുന്നു. മറ്റു താരങ്ങളെ കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.