അലക്ഷ്യമായി വാഹനമോടിച്ചു; പരാതിയുമായി സുരേഷ് ഗോപി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

By Lekshmi.06 06 2023

imran-azhar

 

കളമശേരി: അലക്ഷ്യമായി വാഹനമോടിച്ചെന്ന് സുരേഷ് ഗോപിയുടെ പരാതിയെ തുടര്‍ന്ന് കൊച്ചിയില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

തിങ്കളാഴ്ച രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും മാര്‍ഗതടസം സൃഷ്ടിച്ചാണ് ഇയാള്‍ വാഹനം ഓടിച്ചത്.

 

 

OTHER SECTIONS