സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍

By web desk.30 05 2023

imran-azhar

 

 

തൃശ്ശൂര്‍: 2023-2024 കാലയളവിലെ ലയണ്‍ബുകസ് ക്ലളുടെ മള്‍ട്ടിപ്പില്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി സുഷമ നന്ദകുമാറിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും 5 ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരില്‍ സേവന മികവ് മുന്‍നിര്‍ത്തിയാണ് സുഷമ നന്ദകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

 

ലയണ്‍സ് ക്ലബ് 318ഡിയുടെ ഡിസ്ട്രിക്ട് ഗവര്‍ണറായിരുന്ന സുഷമ നന്ദകുമാര്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിരവധി സാമൂഹിക സന്നദ്ധ സേവനങ്ങളാണ് കാഴ്ചവച്ചത്.

 

'സമൂഹത്തില്‍ സേവനം ആവശ്യമുള്ള ജനാവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ്ബ് നടപ്പിലാക്കുന്നത്. ഉത്തരവാദിത്തമുള്ള പദവിയാണിത്. കര്‍മപഥത്തില്‍, കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള അവസരമായി പദവിയെ കാണുന്നു. ' സുഷമ നന്ദകുമാര്‍ പറഞ്ഞു.

 

മണപ്പുറം ഗ്രൂപ്പിന്റെ കോ ഫൗണ്ടറും, മണപ്പുറം ജ്വല്ലേര്‍സ് എം ഡിയുമായ സുഷമ നന്ദകുമാര്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ മള്‍ട്ടിപ്പിള്‍ ചെയര്‍പേഴ്‌സനാണ്.

 

 

 

 

OTHER SECTIONS