ലോ കോളേജ് സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് പിടിഎ തീരുമാനം

By Lekshmi.18 03 2023

imran-azhar

 



തിരുവനന്തപുരം: ലോ കോളേജിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു.കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല.പിടിഎ പ്രതിനിധികളും പങ്കെടുക്കും.ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് തീരുമാനം.

 

 

 

റെഗുലര്‍ ക്ലാസ് തുടങ്ങുന്നതിലും ഈമാസം 24ന് വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിലും ഇതിന് ശേഷം തീരുമാനമെടുക്കും.സസ്പെൻഷനിലായ വിദ്യാര്‍ത്ഥികൾക്ക് പൊതുപരീക്ഷ എഴുതാം.എസ്എഫ്ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

 

OTHER SECTIONS