By Priya .29 05 2023
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 53% വോട്ടുകള്‍ നേടി തയ്യിപ് എര്‍ദൊഗാന്‍ വിജയിച്ചു. നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലുവാണ് 20 വര്‍ഷമായി തുര്‍ക്കി ഭരിക്കുന്ന തയ്യിപ് എര്‍ദൊഗാന്റെ പ്രധാന എതിരാളി.
ഇയാള്‍ക്ക് 47% വോട്ടുകളാണ് ലഭിച്ചത്.ലിബിയന്‍ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ഡിബെയ്‌ബെ, പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവര്‍ എര്‍ദൊഗാന് ആംശസകളുമായി രംഗത്തെത്തി.
പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുര്‍ക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞു.ഇതിന് മുന്‍പ് 3 തവണ കിലിച്ദാറുലു എര്‍ദൊഗാനെതിരെ മത്സരിച്ചെങ്കിലും തേറ്റു.
അടുത്ത 5 വര്‍ഷം തുര്‍ക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോള്‍ നടന്നത്.