ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി ;അധ്യാപികയുടെ പരാതി

By parvathyanoop.01 12 2022

imran-azhar

 

മലപ്പുറം:ലെഗിന്‍സ് ധരിച്ച് അധ്യാപിക സ്‌കൂളില്‍ വന്നതില്‍് പ്രധാനാധ്യാപിക അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്.മലപ്പുറം എടപ്പറ്റ സികെഎച്ച്എംസ്‌കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥാണ് ഈ കേസില്‍ ഡിഇഒയെ സമീപിച്ചത്.

 

വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ മറുപടി.എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പറഞ്ഞുവെന്ന് ടീച്ചര്‍ പറഞ്ഞു.

 

ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ ന്യായം.ടീച്ചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു.

OTHER SECTIONS