വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം; പരിക്കേറ്റവരെയും സമരപ്പന്തലുകളും സന്ദര്‍ശിക്കും

By Web Desk.05 12 2022

imran-azhar

 

 

തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കും. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്.

 

സമാധാന ദൗത്യ സംഘത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദര്‍ശിക്കും.

 

അതിനിടെ, സമരം ഒത്തുതീര്‍പ്പാക്കുന്നതിനായുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും.

 

 

 

 

 

OTHER SECTIONS