By Web Desk.19 09 2023
ഗാസിയാബാദ്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പത്തൊന്‍പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗാസിയാബാദിലെ ഖോദയില്‍ നിന്നുള്ള സിദ്ധാര്‍ഥ് കുമാര്‍ സിങ് ആണ് മരിച്ചത്.
ശനിയാഴ്ച്ച ട്രെഡ്മില്ലില്‍ പരിശീലിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സിദ്ധാര്‍ത്ഥ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യായാമത്തിനിടെ ഹൃദയാഘാതം ഉണ്ടായി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
നോയിഡയില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് സിദ്ധാര്‍ത്ഥ്. മാതാപിതാക്കളുടെ ഏകമകനുമാണ്.
പ്ലാസ്റ്റിക് വലിച്ചെറിയേണ്ട, സ്പീഡ് ബോട്ടുകള്‍ നിര്‍മിക്കാം; ആലപ്പുഴക്കാരന്റെ ടെക്നോളജി
ആലപ്പുഴ: റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുകളെ സ്പീഡ് ബോട്ടുകളാക്കി മാറ്റി ടോണി തോമസ് എന്‍ റ്റി എന്ന യുവാവ്. മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്ക് മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച നാലു സീറ്റുള്ള ബോട്ടുകളാണ് ഇവ.
ആലപ്പുഴയിലെ അരൂരില്‍ നിന്നുള്ള ടോണി തോമസ് എന്‍ റ്റി വേമ്പനാട്ട് കായലില്‍ വളരെ വിജയകരമായി ബോട്ടിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. ഇത് ഒരു സംരംഭമായി തുടങ്ങാണ് തീരുമാനം.
'ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശമായ വേമ്പാനാട്ട് കായല്‍ പ്ലാസ്റ്റിക്ക് ഭീക്ഷണി നേരിട്ടിരുന്നു. എന്റെ ആശയം അവതരിപ്പിക്കാനാണ് ഞാന്‍ ബോട്ടുകള്‍ നിര്‍മ്മിച്ചത്. ട്രയല്‍ ടണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി വിദഗ്ദ്ധര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.' ടോണി തോമസ് പറഞ്ഞു.
രണ്ടാമത്തെ എം എല്‍ പി ബോട്ടുകളുടെ നിര്‍മ്മാണവും തുടങ്ങി കഴിഞ്ഞു. നേവല്‍ ആര്‍ക്കിടെക്ചര്‍ ആണ് ഇതിന്റെ രൂപകല്പന. ഒരു ലക്ഷം വില വരുന്ന സ്പീഡ് ബോട്ടുകള്‍ക്ക് 150 കിലോഗ്രാം തൂക്കവും 8 അടി നീളവും 4 അടി വീതിയും ഉണ്ട്. ഫ്രെയിം ഒഴികെയുള്ള ബോട്ടിന്റെ മറ്റ് ഭാഗങ്ങളെല്ലാം 110 കിലോഗ്രം വരുന്ന മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്നാണ് നിര്‍മ്മാണത്തിന് ആവശ്യമായ പ്ലാസ്റ്റിക്കുകള്‍ എത്തിച്ചത്. തോമസിന്റെ മാത്രം പരിശ്രമത്തിന്റെ ഫലമാണ് ഈ ബോട്ട്.
പ്ലാസ്റ്റിക്ക് റിസൈക്കിളിങ് ആന്റ് വേസ്റ്റ് മാനേജ് എന്ന വിഷയത്തില്‍ ടോണി തോമസ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കല്‍ എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജി മാലിന്യങ്ങളുടെ പുന:രുപയോഗവുമായി ബന്ധപ്പെട്ട ഈ ആശയം ഉപയോഗിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.
പ്ലാസ്റ്റിക്ക് വേര്‍തിരിക്കുന്നതിന്, ഗവണ്‍മെന്റിന്റെ അംഗികാരത്തോടെ ഒരു യൂണിറ്റ് തുടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്്. അത് യാഥാര്‍ത്ഥ്യമായാല്‍, കര്‍ണാടകയിലേക്ക് പ്ലാസ്റ്റിക്കുകള്‍ നല്‍കാനും നിലവില്‍ നിര്‍മ്മിച്ച ബോട്ടുകള്‍ അവരില്‍ നിന്ന് തിരികെ വാങ്ങാനും സാധിക്കും. മത്സ്യ തൊഴിലാളികള്‍ക്കും ചിലവുകുറഞ്ഞ രീതിയില്‍ ബോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും-ടോണി തോമസ് പറഞ്ഞു.