തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകി; കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ച് ക്ഷേത്ര പൂജാരി

By Lekshmi.10 06 2023

imran-azhar

 

ഹൈദരാബാദ്: തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. കുറുഗന്തി അപ്‌സര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

 

വിവാഹിതനാണെന്ന് അറിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ ആവശ്യമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് എല്ലാവരോടും തുറന്നുപറയുമെന്ന് അപ്‌സര സായ് കൃഷ്ണയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായ്. സരൂര്‍നഗറിലെ ഒരു ക്ഷേത്രത്തിലെ പൂജാരി കൂടിയാണ് പ്രതി.

 

ജൂണ്‍ മൂന്നിന് രാത്രി ഇയാള്‍ യുവതിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ ശേഷം കാറില്‍ കയറ്റി സരൂര്‍നഗര്‍ പ്രദേശത്തെ മാന്‍ഹോളില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മക്കൊപ്പമെത്തി യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വ്യാജപരാതി നല്‍കുകയും ചെയ്തു. ജൂണ് 6ന് രണ്ട് ലോറി മണ്ണ് കൊണ്ടു വന്ന് മാന്‍ഹോള്‍ മൂടുകയും ചെയ്തു.

 

യുവതിയുടെ ഹാന്‍ഡ്ബാഗും മറ്റും വസ്തുക്കളും കത്തിച്ചുകളഞ്ഞ ശേഷം കാര്‍ കഴുകി അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുറംലോകമറിയുന്നത്. സായ് കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ സിഗ്നലുകളും പരിശോധിച്ചപ്പോള്‍ പരാതിക്കാരന്‍ തന്നെയാണ് കൊലയാളിയെന്ന് പൊലീസിനു മനസിലായി. ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

 

OTHER SECTIONS