By Lekshmi.05 02 2023
പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിൽ ജീവനക്കാരന്റെ ക്രമക്കേട്.ബാങ്കിൽ പണയം വെച്ച സ്വർണം ജീവനക്കാരൻ കൈക്കലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു.70 പവൻ സ്വർണമാണ് പണയം വെച്ചത്.ജീവനക്കാരൻ അർജുൻ പ്രമോദ് ആണ് തിരിമറി നടത്തിയത്.
എന്നാൽ ബാങ്കിലെ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.തട്ടിപ്പ് കണ്ടെത്തിയതോടെ അർജുൻ തന്നെ സ്വർണം തിരികെ ബാങ്കിൽ എത്തിച്ചു. ക്രമക്കേട് സംബന്ധിച്ച് ബാങ്ക് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.