By Greeshma Rakesh.22 03 2023
തിരുവനന്തപുരം: പേട്ട മൂലവിളാകത്ത് സ്ത്രീക്കുനേരെയുണ്ടായ ആക്രമണകേസിലെ പ്രതിയെ ഇനിയും തിരിച്ചറിയാനാകാതെ പൊലീസ്. നിലവില്‍ പ്രതി സഞ്ചരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരുകയാണ്.
എന്നാല്‍ ദൃശ്യങ്ങളിലൊന്നും പ്രതിയുടെ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിട്ടില്ലെന്നാണ് വിവരം.അതെ സമയം മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി ഉള്‍പ്പെടെ ഇതിനുമുമ്പ് സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു.
ഈ മാസം 13ന് രാത്രിയാണ് സ്ത്രീക്കു നേരെ ആക്രമണം ഉണ്ടായത്. പൊലീസ് മൂന്നു ദിവസത്തിന് ശേഷമാണ് കേസെടുക്കാന്‍ തയ്യാറായത്. കൃത്യമായ അന്വേഷണം കേസില്‍ നടക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. സംഭവം കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷവും പ്രതിക്കായി ഇരുട്ടില്‍തപ്പുകയാണ് പൊലിസ്.