By Web Desk.08 11 2022
തിരുവനന്തപുരം: കത്ത് കൃത്രിമമായി തയാറാക്കിയതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി. ലെറ്റര്‍ ഹെഡും സീലും തന്റെ ഓഫിസിന്റേതാണ്.
ഉപയോഗിച്ച ലെറ്റര്‍ഹെഡ് കോര്‍പ്പറേഷനിലെ പല സെക്ഷനുകളില്‍ നിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതില്‍ നിന്ന് ലെറ്റര്‍ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്.
കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണെന്നാണ് ആര്യ മൊഴി നല്‍കിയത്. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് വീട്ടില്‍ വച്ചായിരുന്നു മേയര്‍ മൊഴി നല്‍കിയത്.