By Lekshmi.09 06 2023
ധന്‍ബാദ് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഖനി ഇടിഞ്ഞു വീണ് മൂന്നു മരണം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.