തൃശൂർ പൂരം: നടത്തിപ്പിന് മാർഗനിർദേശം പുറത്തിറക്കും, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar
കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം അനുവദിക്കില്ല, ഇലഞ്ഞിത്തറ മേളം കാണാൻ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും

 

തൃശൂർ : തൃശൂർ പൂരം നടത്തിപ്പിൽ സർക്കാർ മാർഗനിർദേശം പുറത്തിറക്കും. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനം അനുവദിക്കില്ല.

 


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇലഞ്ഞിത്തറ മേളം കാണാൻ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിന്റെ ചടങ്ങിൽ മാറ്റമുണ്ടാകില്ലെന്നും വിവരം.

 

 

കഴിഞ്ഞ ദിവസം തൃശൂർ പൂരം നടത്തിപ്പിന് മാർഗനിർദേശം വേണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു.

 

 


മാർഗനിർദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരണമെന്നായിരുന്നു ആവശ്യം.

 

 

 

 

OTHER SECTIONS