By web desk.25 05 2023
ലണ്ടന്‍: മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തിന് ലഭിച്ചത് 14 ദശലക്ഷം പൗണ്ട്, ഏകദേശം 140 കോടി രൂപ! ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഈ വാളെന്നാണ് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് പറയുന്നത്.
ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നാണ് ഈ വാള്‍ കണ്ടെത്തിയത്. ഉദ്ദേശിച്ചതിലും ഏഴു മടങ്ങ് ഉയര്‍ന്ന് തുകയ്ക്കാണ് വാള്‍ വിറ്റുപോയതെന്ന് ലേലം നടത്തിയ ഒലിവര്‍ വൈറ്റ് പറഞ്ഞു. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും വാളിന്റെ നിര്‍മാണ വൈദഗ്ധ്യവും ഈ വാളിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതായി ഒലിവര്‍ വൈറ്റ് വിശദീകരിച്ചു.
പടയോട്ടങ്ങളാണ് ടിപ്പു സുല്‍ത്താനെ പ്രശസ്തനാക്കിയത്. 1775നും 1779 നും ഇടയിലാണ് മറാത്താ ഭരണാധികാരികളുമായി ടിപ്പു യുദ്ധം ചെയ്തത്.