By Priya.09 12 2022
മംഗളൂരു: വനിതാ സുഹൃത്തിനൊപ്പം സിനിമ കാണാന്‍ തിയറ്ററിലെത്തിയ യുവാവിന് നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. 20 കാരനായ മുഹമ്മദ് ഇംതിയാസ് ആണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്നു പൊലീസ് പറഞ്ഞു.
'കാന്താര' സിനിമ കാണാന്‍ സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ എത്തിയതായിരുന്നു ഇംതിയാസും 18 കാരിയായ വനിത സുഹൃത്തും. രാവിലെ 11 മണിക്കായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിങ് പരിസരത്ത് സംസാരിച്ചു നിന്നു.
ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യാന്‍ തുടങ്ങി.പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയാണ് അക്രമിസംഘം മര്‍ദനം അവസാനിപ്പിച്ചത്. ഇംതിയാസ് നല്‍കിയ പരാതിയില്‍ സുള്ളിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.