സംസ്ഥാനത്ത് വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും

By Greeshma Rakesh.31 03 2023

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് 110 രൂപയും ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകള്‍ 515, ചെറിയ വാണിജ്യ വാഹനങ്ങള്‍ 165 എന്നിങ്ങനെയാണ് നിരക്ക്.

 


മാത്രമല്ല സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ശനിയാഴ്ച്ച മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.

 

ഇവയോടൊപ്പം മദ്യത്തിന്റെ വിലയും ശനിയാഴ്ച്ച മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നത്.

 

OTHER SECTIONS