By priya.10 06 2023
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രിയോടെ ട്രോളിങ് നിരോധനം നിലവില്‍ വന്നു. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം.
12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ യന്ത്രവല്‍കൃത യാനങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും ആഴക്കടല്‍ മീന്‍പിടിത്തവുമാണു നിരോധിച്ചത്. പരമ്പരാഗത മീന്‍പിടിത്ത വള്ളങ്ങളില്‍ അംഗീകൃത വലകള്‍ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം.
52 ദിവസത്തേക്ക് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഒരു കാര്‍ഡിന് 43 കിലോ വീതം സൗജന്യ റേഷന്‍ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ (എസ്‌സിആര്‍എസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികള്‍ക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും.
മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ ഉറപ്പാക്കണം. തൊഴിലാളികളുടെ ക്യുആര്‍ കോഡ് അധിഷ്ഠിത ആധാര്‍ കാര്‍ഡ്, ബോട്ടിന്റെ റജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഇല്ലാത്ത വള്ളങ്ങള്‍ക്കെതിരെ നടപടിയെടുക്കും
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി.നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.
അനധികൃത ഇന്ധന വില്‍പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.