By Shyma Mohan.09 08 2022
എടത്വ: ആലപ്പുഴയിലെ എടത്വയില്‍ വെള്ളക്കെട്ട് കാരണം ആശുപത്രിയിലെത്തിക്കാന്‍ വൈകിയ ഓമനക്കുട്ടന്റെ മൃതദേഹം വീട്ടിലെത്തിച്ചതും പാടത്തെ വെള്ളക്കെട്ടിലൂടെ. ആറാം തിയതി വൈകിട്ടോടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ തലവടി തെക്ക് ഇലത്തുപറമ്പില്‍ ഓമനക്കുട്ടനെ വെള്ളക്കെട്ട് മൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്.
വള്ളം കൊണ്ടുവന്ന് പാടശേഖരത്തിലൂടെ എടത്വ ആലുംതുരുത്തി റോഡില്‍ കാണിക്ക മണ്ഡപം ജംഗ്ഷനില്‍ എത്തിച്ച് കാറില്‍ കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം തിരികെ വീട്ടിലെത്തിച്ചതും പരുത്തിക്കാട്ട് ചാലി പാടത്തെ വെള്ളക്കെട്ടിലൂടെ വള്ളത്തിലായിരുന്നു. വീട്ടിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനാല്‍ സംസ്‌കാരം മാറ്റിവെയ്ക്കുകയായിരുന്നു. വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങിയതോടെയാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.