നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ദൃശ്യം പുറത്ത്

By Web Desk.30 03 2023

imran-azhar

 

 അഗര്‍ത്തല: നിയമസഭ ചേരവേ സഭയ്‌ക്കുള്ളിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ.ബിജെപി എംഎല്‍എ ജദബ് ലാല്‍ നാഥാണ് സഭയ്‌ക്കുള്ളിലിരുന്ന് ടാബില്‍ പോണ്‍ വീഡിയോ കണ്ടത്.മുമ്പ് സിപിഎം നേതാവായിരുന്ന ജദബ് ലാല്‍, 2018 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേരുന്നത്. 

 

നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാംദിനമായ തിങ്കളാഴ്‌ചയാണ് സംഭവം.സഭാസമ്മേളനം നടക്കുന്നതിനിടെ ജദബ് ലാല്‍ നാഥ് കൈയ്യില്‍ കരുതിയിരുന്ന ടാബില്‍ പോണ്‍ വീഡിയോ കാണുകയായിരുന്നു.ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ബുധനാഴ്‌ച രാത്രിയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

 


ഇതോടെ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ നിറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ഒരു പ്രതിനിധി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് 'ലജ്ജയുണ്ടാക്കുന്നു' എന്നാണ് കമന്‍റുകളില്‍ ഭൂരിഭാഗവും.എന്നാല്‍ സംഭവത്തില്‍ നിയമസഭ സ്പീക്കർ ബിശ്വ ബന്ധു സെന്‍ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

OTHER SECTIONS