അമിത വേഗതയിലെത്തിയ ട്രക്ക് സി.ആര്‍.പി.എഫ് വാഹനത്തില്‍ ഇടിച്ചു

By Lekshmi.25 05 2023

imran-azhar

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അമിത വേഗതയിലെത്തിയ ട്രക്ക് സി.ആര്‍.പി.എഫ് വാഹനത്തില്‍ ഇടിച്ചു. പുല്‍വാമ ജില്ലയിലാണ് സംഭവം. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പുറത്തുവിട്ടു.

 

അമിത വേഗതയിലെത്തിയ ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. എതിര്‍ദിശയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സി.ആര്‍.പി.എഫ് വാഹനത്തെ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ ട്രക്ക് മറിയുകയും ചെയ്തു.

OTHER SECTIONS