ഇനി കളി മാറും; സ്വന്തം പ്ലാറ്റ്ഫോമിലൂടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകാൻ ട്രംപ്

By അനിൽ പയ്യമ്പള്ളി.23 03 2021

imran-azharവാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തിൽ സ്വന്തമായൊരു പ്ലാറ്റ്ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് ട്രംപ് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

 

ഇതുവഴി പൊതു-രാഷ്ട്രീയരംഗങ്ങളിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അദ്ദേഹം സജീവമാകുമെന്ന് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാക്കളിലൊരാളും കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ ഔദ്യോഗിക വക്താവുമായിരുന്ന ജെയ്സൺ മില്ലർ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

 

ലോകനേതാക്കൾക്ക് എപ്പോൾ,എങ്ങനെ വിലക്കേർപ്പെടുത്തണമെന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടുമെന്നും മറ്റ് ഉപയോക്താക്കൾക്കേർപ്പെടുത്തിയിട്ടുള്ള നയങ്ങൾ തന്നെ ലോകനേതാക്കൾക്കും പിന്തുടരുന്ന കാര്യം പുനഃപരിശോധിക്കുകയാണെന്നും ട്വിറ്റർ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു.

 

അക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്തിൽ ട്രംപിന് വിലക്കേർപ്പെടുത്തിയ ശേഷം രാഷ്ട്രീയപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ എന്നിവരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സൂക്ഷ്മപരിശോധന നേരിടുകയാണ്.

 

ട്രംപിന് ജനുവരി മുതൽ അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിയ ഫെയ്സ്ബുക്ക് വിഷയം പുനഃപരിശോധിക്കാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമതീരുമാനം അടുത്തു തന്നെയുണ്ടായേക്കുമെന്നാണ് സൂചന.

 

 

 

OTHER SECTIONS