ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ട്രംപ്: അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം

By Priya.19 03 2023

imran-azhar

 

ന്യൂയോര്‍ക്ക്: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ താന്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

 

 

അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് ട്രംപ് അനുയായികളോട് ആഹ്വാനം ചെയ്തു.താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയല്‍സ് എന്നറിയപ്പെടുന്ന പോണ്‍ താരം സ്റ്റെഫാനി ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ നല്‍കിയ കേസിലാണ് ട്രംപിന്റെ അറസ്റ്റ്.

 

2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവം. എന്നാല്‍ ഡാനിയല്‍സുമായി ബന്ധമില്ലെന്നാണ് ട്രംപിന്റെ വാദം.ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ തിരക്കിട്ട ചര്‍ച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

 

 

 

OTHER SECTIONS