ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ ; ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്രം

By Bhumi.16 06 2021

imran-azhar 

ന്യൂഡൽഹി: പുതിയ ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ.ഐടി ചട്ടങ്ങൾ പൂർണമായും പാലിക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.

 

ഇതിന്റെ വിശദാംശങ്ങൾ കേന്ദ്ര ഐടി മന്ത്രാലയത്തെ ഉടൻ അറിയിക്കും. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

 

അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി.ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

 

തുടർന്ന് ചട്ടങ്ങൾ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റർ ആവശ്യപ്പെട്ടു. പിന്നീടാണ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചത്. പരിഹാര പരിഹാര സെൽ, നോഡൽ ഓഫീസർ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങൾ പ്രകാരം നടത്തണം.

 

 

 

 

 

OTHER SECTIONS