ഡല്‍ഹിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം; സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍

By Lekshmi.12 03 2023

imran-azhar

 

ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് കുട്ടികള്‍ക്കും തെരുവുനായയുടെ കടിയേറ്റത്.

 

 

 

മാര്‍ച്ച് 10ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്.വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.

 

 

 

OTHER SECTIONS