By Web Desk.23 03 2023
ഓടുന്ന കാറില്‍ നിന്ന് സിനിമ സ്റ്റൈലില്‍ റോഡിലേക്ക് കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞ് യുവാക്കള്‍. ഒരാള്‍ കാര്‍ ഓടിക്കുമ്പോള്‍, മറ്റൊരാള്‍ നോട്ടുകള്‍ വാരിയെറിയുകയാണ്!
സംഭവത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ റീലുകളായി വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ വളരെ വേഗത്തില്‍ വൈറലായി. പിന്നാലെ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഗുരുഗ്രാമിലാണ് സംഭവം. വീഡിയോയുടെ പശ്ചാത്തലമായി പാട്ടും കേള്‍ക്കാം. നോട്ടുകള്‍ എറിയുന്നയാളിന്റെ മുഖം വിഡിയോയില്‍ വ്യക്തമല്ല. യുവാക്കള്‍ എറിഞ്ഞ നോട്ടുകള്‍ യഥാര്‍ത്ഥമാണോ വ്യാജനാണോ എന്നു തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രധാന പ്രതികളെ തിരിച്ചറിഞ്ഞെന്നും കസ്റ്റഡിയിലെടുത്തെന്നും ഗുരുഗ്രാം എസിപി വികാസ് കൗശിക് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.