By Web desk.02 03 2023
ദുബായ്: രാജ്യാന്തര ബോട്ട് ഷോയ്ക്ക് മറീനയില്‍ തുടക്കമായി. ബോട്ടുകളിലും യോട്ടുകളിലും ഉപയോഗിക്കുന്ന എന്‍ജിനുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ഭാഗമായുണ്ട്. കണ്ട് ഇഷ്ടപ്പെടുന്ന യോട്ടുകള്‍ വാങ്ങാനും മേളയില്‍ അവസരമുണ്ട്.
ആയിരത്തോളം കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നുള്ള ബോട്ട് നിര്‍മാതാക്കളും മേളയില്‍ എത്തിയിട്ടുണ്ട്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ബോട്ടും നിശബ്ദം ഒഴുകുന്ന കാറ്റാമരന്‍സും മേളയുടെ ആകര്‍ഷകങ്ങളാണ്.
ബുഷ് ആന്‍ഡ് നോബിള്‍ കമ്പനിയുടെ പൂര്‍ണമായും തടിയില്‍ തീര്‍ത്ത ആഡംബര യോട്ടും മേളയിലുണ്ട്. 99.95 ലക്ഷം ഡോളര്‍, അതായത് ഏകദേശം 80 കോടി രൂപയാണ് ഈ ആഡംബര യോട്ടിന്റെ വില.
യോട്ട്, കാറ്റാമരന്‍സ്, ബോട്ട് യാത്രകളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. 5 വരെ മേള തുടരും. 60 ദിര്‍ഹമാണ് പ്രവേശന ഫീസ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
പുതിയ യോട്ടുകളുടെയും കമ്പനികളുടെയും ഉദ്ഘാടനവും മേളയുടെ ഭാഗമായി നടക്കും.