ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം; ഇളവ് താമസവിസക്കാര്‍ക്കു മാത്രം; കൊവാക്‌സിന് അംഗീകാരമില്ല

By Web Desk.19 06 2021

imran-azhar

 


ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ. പിന്‍വലിച്ചു. ഈ മാസം 23 മുതല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് നേരിട്ട് മടങ്ങാം. എന്നാല്‍, വാക്സിന്‍ എടുക്കാത്തവര്‍ക്കും വിസിറ്റിങ് വിസക്കാര്‍ക്കും പ്രവേശന വിലക്ക് തുടരും.

 

ഏപ്രില്‍ 24 മുതലാണ് ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ഏര്‍പ്പെടുത്തിയത്.

 

യാത്ര പുറപ്പെടുന്നവര്‍ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആര്‍. നെഗറ്റീവ് റിസര്‍ട്ട് ഹാജരാക്കണം. യു.എ.ഇയില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍. പരിശോധനയുണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം.

 

കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന ആസ്ട്രസെനക്ക വാക്സിന്‍ ആണ് യു.എ.ഇ. അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സിേന് അംഗീകാരമില്ല. കോവാക്സിന്‍ കുത്തിവച്ചവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

 

 

 

 

OTHER SECTIONS