ദേശീയ ഐഡന്റിറ്റി: യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

By Lekshmi.08 12 2022

imran-azhar

 

 

അബുദാബി: സ്വകാര്യ സ്‌കൂളുകൾ രാജ്യത്തെ ദേശീയ ഐഡന്റിറ്റി കൃത്യമായി നിലനിറുത്തുന്നതിനായി ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്‌കൂൾ അധികാരികൾക്ക് പിഴയടക്കമുള്ള നിയമ നടപടികളെ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

സ്‌കൂളുകളിലും പരിസരത്തും രാജ്യത്തിന്റെ പൊതു ധാർമ്മികതയും മൂല്യങ്ങളും സംസ്‌കാരവും വിദ്യാർത്ഥികളും ജീവനക്കാരും കൃത്യമായി പാലിച്ചിരിക്കണം.യു.എ.ഇയുടെ ചിഹ്നങ്ങളെയും പരമാധികാരത്തെയും ബഹുമാനിക്കണം.സ്‌കൂൾ നിലനിൽക്കുന്ന എമിറേറ്റ് അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഭരണാധികാരികളുടെ ഔദ്യോഗിക ചിത്രങ്ങൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.

 

രാവിലെ നടക്കുന്ന അസംബ്ലിയിൽ യു.എ.ഇയുടെ ദേശീയ ഗാനം മാത്രമാണ് അവതരിപ്പിക്കേണ്ടത്.ലിസ്റ്റ് ചെയ്യപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മാത്രം സ്‌കൂളിൽ യു.എ.ഇയുടെ പതാക ഉയർത്തണം.യു.എ.ഇ ഭരണാധികാരികൾ ഒഴികെയുള്ള വ്യക്തികളുടെ ചിത്രങ്ങളോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കരുത്.

 

ആഘോഷങ്ങൾ, ഇവന്റുകൾ എന്നിവ നടത്തുന്നതിന് ആവശ്യമായ അനുമതികൾ ബന്ധപ്പെട്ടവരിൽനിന്ന് നേടിയിരിക്കണം.പാഠ്യപദ്ധതിയിലോ മറ്റോ യു.എ.ഇയുടെ നിയമങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ എന്നിവ ലംഘിച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് ഉറപ്പു വരുത്തണം.

 

 

OTHER SECTIONS