By Lekshmi.08 12 2022
യുഎഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം.ഈ വർഷത്തെ ഏറ്റവും അവസാന ഉത്ക വർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു.ഡിസംബർ 14,15 ദിവസങ്ങളിൽ ആകാശ വിസ്മയം തീർക്കാൻ മണിക്കൂറൽ 150 ഉത്കകളാകും വർഷിക്കുക.സെക്കൻഡിൽ 70 കി.മി വേഗതയിലാകും ഉത്ക വർഷം.
അന്തരീക്ഷ മലിനീകരണവും മറ്റും കാരണം ഇത്രയധികം ഉത്കകൾ മനുഷ്യ നേത്രങ്ങൾക്ക് കാണാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.ഈ ആകാശ വിസ്മയം കാണാൻ പ്രത്യേക ഉപകരണങ്ങളോ മറ്റോ ആവശ്യമില്ലെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് സിഇഒ അൽ ഹരിരി അറിയിച്ചു.