ആഗസ്തി വാക്കുപാലിച്ചു, തല മൊട്ടയടിച്ചു

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി വാക്കുപാലിച്ചു.

 

തെരഞ്ഞെടുപ്പിൽ 20,000 വോട്ടിന് മണിയോട് തോറ്റാൽ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തി പറഞ്ഞിരുന്നത്.

 

തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിലൂടെയാണ് ആഗസ്തി പങ്കുവെച്ചത്. 2016ൽ 1109 വോട്ട് മാത്രമായിരുന്ന മണിയുടെ ഭൂരിപക്ഷത്തിൽ വൻ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

 

25 വർഷത്തിനു ശേഷം എം.എം. മണിയും ഇ.എം. ആഗസ്തിയും ഒരു തിരഞ്ഞെടുപ്പു പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി.

 

1996 ൽ എം.എം. മണി തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ.എം. ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പൻചോലയിൽത്തന്നെ. അന്ന് തോറ്റു.

 

OTHER SECTIONS