റഷ്യയ്‌ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി യുക്രൈന്‍; ഭൂപ്രദേശങ്ങള്‍ തിരിച്ചുപിടിക്കും

By web desk.27 05 2023

imran-azhar

 


ലണ്ടന്‍: റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ യുക്രൈന്‍. യുക്രൈന്‍ നാഷണല്‍ സെക്യുരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡനിലോവ് ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.

 

റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ പിടിക്കാന്‍ ആക്രമണം ഉടന്‍ ആരംഭിക്കാന്‍ കഴിയും. തിരുമാനങ്ങളില്‍ തെറ്റുവരുത്താനാവില്ലെന്നും പരാജയപ്പെടാന്‍ യുക്രൈന് സാധിക്കില്ലെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡനിലോവ് പറഞ്ഞു.

 

മാസങ്ങള്‍ക്കു മുമ്പ് തിരിച്ചടിക്കാന്‍ യുക്രൈന്‍ തയ്യാറായിരുന്നു. സൈനികര്‍ക്ക് പരമാവധി പരിശീലനം നല്‍കാനും ആയുധങ്ങള്‍ എത്തുന്നതിനുമായി കാത്തിരിക്കുകയായിരുന്നു.

 

യുക്രൈന്റെ ഭൂപ്രദേശം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് യുക്രൈനിലെ ജനങ്ങളെയും പാശ്ചാത്യ രാജ്യങ്ങളെയും ബോധിപ്പിക്കേണ്ടതുണ്ട്.

 

ചരിത്രപരമായ അവസരമാണ് എത്തിയിരിക്കുന്നത്. ഞങ്ങള്‍ക്ക് സ്വതന്ത്രമായ യൂറോപ്യന്‍ രാജ്യമായി മാറണം-ഡനിലോവ് അഭിമുഖത്തില്‍ പറഞ്ഞു.

 

 

 

 

 

OTHER SECTIONS