By Lekshmi.24 01 2023
ലഖ്നൗ: ഒരുമിച്ച് ജീവിക്കാനായി കൂട്ടത്തിലൊരാൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനായി.രണ്ടു പെൺകുട്ടികൾ തമ്മിൽ സുഹൃത്തുക്കളായി, ശേഷം പ്രണയത്തിലായി.എന്നാൽ കുറച്ചു കാലങ്ങൾക്ക് ശേഷം ഒപ്പം ജീവിച്ചിരുന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായി.ഇപ്പോൾ താൻ വഞ്ചിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പുരുഷനായി മാറിയ സൊഹൈൽ ഖാൻ.
ഉത്തർപ്രദേശിലെ ജാൻസിയിലാണ് സംഭവം.പേയിങ് ഗസ്റ്റായി എത്തിയ സന എന്ന യുവതിയും വീട്ടുടമസ്ഥയുടെ മകളായ സോനാലും വളരെ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി.വീടിന്റെ മുകൾ നിലയിലായിരുന്നു സന താമസിച്ചിരുന്നത്.സോനാൽ താഴത്തെ നിലയിൽ മാതാപിതാക്കൾക്കൊപ്പവും.സുഹൃത്തുക്കളായി നാല് മാസത്തിനുള്ളിൽ തന്നെ തങ്ങൾ ഇരുവരും പ്രണയത്തിലായതായി സന പറയുന്നു.
എന്നാൽ ഇക്കാര്യം അറിഞ്ഞ സോനാലിയുടെ വീട്ടുകാർ ഇതംഗീകരിക്കാൻ തയ്യാറായില്ല.സനയോട് വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ സോനാലിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.2016 മുതൽ ഝാൻസിയിൽ സർക്കാർ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയായിരുന്നു സന.ഒരുവർഷത്തിന് ശേഷം സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള താമസസ്ഥലത്തേക്ക് സന സോനാലിയുടെ വീട്ടിൽ നിന്ന് മാറുകയും ചെയ്തു.
2017 ഓഗസ്റ്റ് 10-നായിരുന്നു സന സർക്കാർ കെട്ടിടത്തിലേക്ക് താമസം മാറ്റുന്നത്.സനയോട് പിരിഞ്ഞിരിക്കാൻ പറ്റാതെ നാല് ദിവസത്തിന് ശേഷം സോനാലിയും വീട്ടിൽ നിന്ന് ഇറങ്ങി തന്നോടൊപ്പം താമസമാക്കിയതായി സന പറയുന്നു.2017 സെപ്തംബർ 14ന് സൊനാലിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും സനയ്ക്കൊപ്പം താമസിക്കാനാണ് താത്പര്യം എന്ന് സൊനാലി എഴുതി നൽകുകയായിരുന്നുവെന്ന് സന പറയുന്നു.
എന്നാൽ വൈകാതെ തന്നെ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് സന തിരിച്ചറിയുകയായിരുന്നു. ആശുപത്രിയിലെ സഹപ്രവർത്തകനുമായി സൊനാലി പ്രണയത്തിലാണെന്ന കാര്യം താൻ കണ്ടെത്തിയെന്നും ഇതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അയാൾക്കൊപ്പം താമസിക്കാനാണ് ഇഷ്ടം എന്ന് സൊനാൽ പറഞ്ഞതായും സന പറയുന്നു.
സംഭവത്തിന് പിന്നാലെ സൊനാൽ അവളുടെ വീട്ടിലേക്ക് തിരിച്ചു പോയി. തുടർന്ന് സനയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പീഡനം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സനയ്ക്കെതിരായ പരാതി.