By Web Desk.17 03 2023
ലൊസാഞ്ചലസ്: മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നാല്‍പ്പത്തിനാലുകാരന് ജീവപര്യന്തം, ഓക്ലഹോമ സ്വദേശി ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിന് ആസ്പദമായ കൊലപാതക പരമ്പര നടന്നത്.
നാല്‍പ്പത്തിയൊന്നുകാരി ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പിനെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവച്ച ഹൃദയം ബന്ധു ലിയോണ്‍ പൈയ്ക്കും ഭാര്യ ഡെല്‍സിക്കും നല്‍കാന്‍ ശ്രമിച്ചു. അതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാലു വയസ്സുകാരി കൊച്ചുമകളെയും ലോറന്‍സ് കൊലപ്പെടുത്തി.
നേരത്തെ മയക്കുമരുന്നു കേസില്‍ ലോറന്‍സ് പിടിയിലാരുന്നു. ഈ കേസില്‍ ലോറന്‍സിനെ കോടതി 2017-ല്‍ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2019-ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് അനുവദിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് കൊലപാതകങ്ങള്‍ നടത്തിയത്.