By Web Desk.30 03 2023
കെന്റക്കി: യുഎസില്‍ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. കെന്റക്കിയില്‍ സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററുകള്‍ ജനവാസ മേഖലയിലാണ് തകര്‍ന്നു വീണത്. എന്നാല്‍, പ്രദേശവാസികള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തില്‍പ്പെട്ട സമയത്ത് ഹെലികോപ്റ്ററുകളില്‍ ഒന്നില്‍ അഞ്ച് പേരും മറ്റൊന്നില്‍ നാലു പേരുമാണ് ഉണ്ടായിരുന്നത്.