By priya.05 09 2023
വാഷിങ്ടണ്‍: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാനിരിക്കെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു.
ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. നേരിയ രോഗ ലക്ഷണമുള്ള ജില്‍ ബൈഡന്‍ വീട്ടില്‍ നീരിക്ഷണത്തിലാണ്.
72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.യു.എസിന്റെ പ്രഥമ വനിത കൊവിഡ് പോസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയില്‍ അവര്‍ തുടരുമെന്നുമാണ് ജില്‍ ബൈഡ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍ മാധ്യമങ്ങളെ അറിയിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഡെലവെറില്‍ നിന്ന് ബൈഡന്‍ തനിച്ചാണ് യാത്ര തിരിച്ചത്. ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും രോഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 9,10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 7 ന് ബൈഡന്‍ ഇന്ത്യയിലെത്തും.ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ 8ന് പ്രധാനമന്ത്രിയുമായുള്ള നയതന്ത്ര ചര്‍ച്ചയിലും ബൈഡന്‍ പങ്കെടുക്കും.
ഗുജറാത്തില്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് തൊഴിലാളികള്‍ മരിച്ചു
താപി: ഗുജറാത്തിലെ താപി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയിലുണ്ടയ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.
വിര്‍പോര്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയില്‍ 4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഫാക്ടറിയില്‍ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തില്‍ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവസമയത്ത് അഞ്ച് തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.