ഇന്ത്യ-കാനഡ പ്രതിസന്ധി; ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക

By priya.22 09 2023

imran-azhar

 

ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍ പറഞ്ഞു.


അതേസമയം, ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു.

 

സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന തെളിവുകള്‍ നല്‍കിയെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. തെളിവ് ഇപ്പോള്‍ കൈമാറാന്‍ കഴിയില്ലെന്നാണ് കാനഡയുടെ വാദം.

 

 

 

OTHER SECTIONS